Thursday, July 19, 2012

ജീവിത ശകടം പംക്ച്ചര്‍ ആയി!

ജീവിത ശകടം കൂടെ കൂടെ പംക്ച്ചര്‍ ആകുന്നു. ആലോചിച്ചു നോക്കി - എന്താ കാരണം എന്ന്.

ആദ്യമൊന്നും പിടികിട്ടിയില്ല. പിന്നെ മനസ്സിലായി. പ്രശ്നം സ്പയര്‍ ടായരിന്ടെ ഉപയോഗവുമായി ബന്ധപെട്ടതാണ്.


ദൈവത്തിനോട് ഒരു സ്പയര്‍ ടായരിനോടെന്നതുപോലെ ആണ് പെരുമാറുന്നത്. വണ്ടി ഓടുമ്പോള്‍ സ്പെയര്‍ ടയറിനെ കുറിച്ച് ആര്‍ ചിന്തിക്കുന്നു? സ്പയര്‍ ടായരുമായുള്ള സംസര്‍ഗം വണ്ടി ‍പംക്ച്ചര്‍ ആകുമ്പോള്‍ മാത്രം! ദൈവമാകുന്ന സ്പയര്‍ ടയര്‍ ഇടുമ്പോള്‍ വണ്ടി നന്നായി ഓടുന്നു. അത് മാറ്റി സാധാരണ ടയര്‍ ഇടുമ്പോള്‍ വണ്ടി വീണ്ടും പംക്ച്ചര്‍ ആകുന്നു. 

ദൈവമേ, വണ്ടി ഓടുമ്പോള്‍ തന്നെ നിന്നെപ്പറ്റി ചിന്തിക്കാനുള്ള മനസ്സ് എനിക്ക് തരേണമേ!

“Because he loves me,” says the Lord, “I will rescue him; I will protect him, for he acknowledges my name".(Psalm 91:14)

No comments: